ഉത്ര വധക്കേസ്: സൂരജിന് തൂക്കുകയര്‍ കിട്ടാതിരിക്കാനുള്ള കാരണം ഇതാണ്

Webdunia
ബുധന്‍, 13 ഒക്‌ടോബര്‍ 2021 (12:43 IST)
കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് പരമാവധി ശിക്ഷയായ തൂക്കുകയര്‍ തന്നെ കിട്ടുമെന്നാണ് ഉത്രയുടെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇരട്ട ജീവപര്യന്തവും പിഴശിക്ഷയുമാണ് കോടതി വിധിച്ചത്. വധശിക്ഷ വിധിക്കാതിരിക്കാന്‍ രണ്ട് കാര്യങ്ങളാണ് കോടതി പരിഗണിച്ചത്. പ്രതിയുടെ പ്രായവും വീട്ടിലെ സാഹചര്യങ്ങളുമാണ് അതില്‍ ഒന്നാമത്തേത്. പ്രതിയുടെ പ്രായം 27 വയസ് മാത്രമാണ്. മാനസാന്തരപ്പെടാന്‍ അവസരം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇത് കോടതി കണക്കിലെടുത്തു. വീട്ടില്‍ അമ്മയും അച്ഛനും സഹോദരിയും മാത്രമാണ് ഉള്ളതെന്നും അവര്‍ക്ക് മാറ്റാരും ഇല്ലെന്നും സൂരജ് കോടതിയില്‍ പറഞ്ഞിരുന്നു. സൂരജ് മാത്രമാണ് അവര്‍ക്കുള്ളതെന്നും അതുകൊണ്ട് ശിക്ഷ വിധിക്കുമ്പോള്‍ മാനുഷിക പരിഗണന വേണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. വധശിക്ഷ കിട്ടാതിരിക്കാന്‍ ഇതും കാരണമായി. പ്രതി സൂരജിന് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും ശിക്ഷാവിധിയില്‍ നിര്‍ണായകമായി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article