മകളെ കൊന്നവന് പരമാവധി ശിക്ഷ കൊടുക്കണം, ഒരു ദയയും കാണിക്കരുത്; കടുപ്പിച്ച് ഉത്രയുടെ മാതാപിതാക്കള്‍

ബുധന്‍, 13 ഒക്‌ടോബര്‍ 2021 (12:02 IST)
മകള്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിന് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവര്‍ത്തിച്ച് ഉത്രയുടെ മാതാപിതാക്കള്‍. സ്വത്ത് തട്ടിയെടുക്കാനായി ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ സൂരജ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. നീചവും പൈശാചികവും അസാധാരണവുമായ കൊലപാതകമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. സൂരജിന് വധശിക്ഷ തന്നെ നല്‍കണമെന്ന് ഉത്രയുടെ അമ്മ പറഞ്ഞു. സൂരജിന്റെ ശിക്ഷാവിധി കേള്‍ക്കാന്‍ ഉത്രയുടെ അച്ഛനും അമ്മയും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. പ്രോസിക്യൂഷനും സൂരജിന് കടുത്ത ശിക്ഷ നല്‍കണമെന്ന് നേരത്തെ വാദിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍