ഉത്ര വധക്കേസ്: സൂരജിന്റെ വീട് പൂട്ടി

ശ്രീനു എസ്
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (19:39 IST)
ഉത്ര വധക്കേസില്‍ ഭര്‍ത്താവായ സൂരജിന്റെ വീട്ടുകാര്‍ മുഴുവന്‍ അറസ്റ്റിലായതോടെ വീട് അടച്ചുപൂട്ടി. ഗാര്‍ഹിക പീഡനത്തിനും തെളിവുനശിപ്പിച്ചതിനുമാണ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അറസ്റ്റുചെയ്തത്. 
 
സൂരജിന്റെ പിതാവ് നേരത്തേ അറസ്റ്റിലായിരുന്നു. സൂരജിനെതിരെയുള്ള കുറ്റപത്രം നേരത്തേ അന്വേഷണസംഘം കോടതിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മറ്റുള്ളവര്‍ക്ക് എതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും വ്യക്തമാക്കി മറ്റൊരു കുറ്റപത്രം കൂടി അന്വേഷണ സംഘം സമര്‍പ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article