പെരിയ ഇരട്ട കൊലപാതകം: അന്വേഷണം തുടരാനാവാത്ത സാഹചര്യമെന്ന് സിബിഐ ഹൈക്കോടതിയിൽ

ബുധന്‍, 19 ഓഗസ്റ്റ് 2020 (11:54 IST)
പെരിയ ഇരട്ട കൊലപതകകേസിൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിൽ ആയതാണ് അന്വേഷ‌ണത്തിന് തടസമായി നിൽക്കുന്നത്. കേസ് ഏറ്റെടുത്ത് എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചെങ്കിലും അപ്പീൽ വന്നതിനാൽ തുടർ നടപടികൾ ഒന്നും സ്വീകരിക്കാൻ കഴിയുന്നില്ലെന്ന് സി‌ബിഐ ഹൈക്കോടതിയെ അറിയിച്ചു.
 
സിപിഎം നേതാക്കൾ പ്രതിയായിട്ടുള്ള കേസ് നേരത്തെ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. എന്നാൽ കേസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ രാഷ്ട്രീയപക്ഷപാതിത്വം ആരംഭിച്ചതോടെ 2019 സെപ്തംബർ 30ന് ഹൈക്കോടതി സിം​ഗിൾ ബഞ്ച് ഈ കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
 
കേസ് ഏറ്റെടുത്ത സിബിഐ വേഗത്തിൽ തന്നെ കേസിന്റെ എഫ്ഐആർ എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു. ഇതിനിടെയാണ് അന്വേഷണം സിബിഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ അപ്പീലാണ് ഇപ്പോൾ സി‌ബിഐ കേസന്വേഷണത്തിനെ ബാധിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍