ക്രൈംബ്രാഞ്ചിന് കേസെടുക്കാൻ ഡിജിപിയുടെ അനുമതി വേണമെന്ന് ഉത്തരവ്: വിവാദമായതോടെ തിരുത്തൽ

ചൊവ്വ, 18 ഓഗസ്റ്റ് 2020 (13:16 IST)
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുക്കുന്നതിന് മുൻ‌പ് ഡിജിപിയിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന വിവാദ ഉത്തരവ് തിരുത്താൻ തീരുമാനം. ഉത്തരവിറക്കിയപ്പോൾ സംഭവിച്ച സാങ്കേതികപിഴവാണ് ഇതെന്നാണ് പോലീസ് ആസ്ഥാനത്തിന്റെ വിശദീകരണം.
 
ക്രൈംബ്രാചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട. പ്രമാദമായ കേസുകളില്‍ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പോലീസ് വിശദീകരിച്ചു. പിഴവ് പരിഹരിച്ച് ഡിജിപിയുടെ പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
 
നേരത്തെ പുറത്തിറങ്ങിയ ഉത്തരവിനെതിരെ വലിയ ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തുമെന്ന് പോലീസ് അറിയിച്ചത്. ഡിജിപിയുടെ ഉത്തരവ് ക്രൈബ്രാഞ്ചിന്റെ അധികാരത്തില്‍ കൈകടത്തലാണെന്നായിരുന്നു ആക്ഷേപം.അതേസമയം കോടതിയുടേയോ സര്‍ക്കാരിന്റെയോ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ചിന് കേസ് കൈമാറുമ്പോള്‍ ഡിജിപിയുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശത്തിൽ വ്യക്തമായ വിശദീകരണം ഇനിയും വന്നിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍