തൃശൂര്‍ പൂരം നടത്താനാകാത്ത അവസ്ഥയിലെത്തിച്ചു, കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ രാജന്‍

അഭിറാം മനോഹർ

തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (11:54 IST)
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ എക്‌സ്‌പ്ലോസീവ് ആക്ടിലെ പുതിയ ഭേദഗതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ രാജന്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായി മന്ത്രി കൂട്ടിചേര്‍ത്തു.
 
 കേന്ദ്രം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ റോഡും വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായി 200 മീറ്റര്‍ ദൂരം വേണം. ഈ നിബന്ധന അപ്രായോഗികമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിലെ എതിര്‍പ്പ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവിലുള്ള ദൂരപരിധിയായ 60 മീറ്റര്‍ ആക്കി കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ ഭേദഗതി. സ്‌കൂളുകളില്‍ നിന്നും 250 മീറ്റര്‍ ദൂരത്തില്‍ മാത്രമെ വെടിക്കെട്ട് നടത്താനാവു എന്നതും അപ്രായോഗികമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍