'അഴിമതിക്കാര്‍ക്കായി മുന്‍കൂട്ടി പ്രതികരിക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടി'

Webdunia
ബുധന്‍, 19 നവം‌ബര്‍ 2014 (15:09 IST)
അഴിമതിക്കാര്‍ക്കായി മുന്‍കൂട്ടി പ്രതികരിക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ബാര്‍ കോഴയില്‍ സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ സ്വീകരിച്ച നിലപാട് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.
 
ബാര്‍ കോഴ വിവാദത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു . തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ ഹര്‍ജിയുടെ വാദത്തിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 
 
മാണിക്കെതിരെ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിശദമായ വാദം കേള്‍ക്കാന്‍ കേസ് അടുത്തമാസം 19ലേക്ക് മാറ്റി. അതേസമയം വിവാദത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.