യുഡിഎഫ് വിടുന്ന കാര്യം ചര്‍ച്ചചെയ്തിട്ടില്ല: എഎ അസീസ്

Webdunia
വെള്ളി, 10 ഏപ്രില്‍ 2015 (15:38 IST)
ആര്‍എസ്പിയെ നശിപ്പിക്കാന്‍ ഇടതുമുന്നണി ശ്രമിച്ചപ്പോഴാണ് മുന്നണി വിട്ടതെന്ന് സംസ്ഥാന സെക്രട്ടറി എഎ അസീസ്. യുഡിഎഫ് വിടുന്ന കാര്യം ആര്‍എസ്പി ഇതേ വരെ ചര്‍ച്ച ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ചന്ദ്രചൂഢന്‍ നടത്തിയ പ്രസ്താവന
എന്തുദ്ദേശിച്ചാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ നിലവിലെ പ്രശ്‌നങ്ങളെ ഉദ്ദേശിച്ചായിരുന്നു കഴിഞ്ഞ ദിവസം ചന്ദ്രചൂഢന്‍ പ്രസ്താവന നടത്തിയത്. മുന്നണി ബന്ധമുപേക്ഷിക്കാന്‍ മൂന്നു മണിക്കൂര്‍ മതി. 33 വര്‍ഷത്തെ എല്‍ ഡി എഫ് ബന്ധം ഉപേക്ഷിച്ചത് മൂന്നു ദിവസം കൊണ്ടാണ്. രാഷ്‌ട്രീയത്തില്‍ അന്തസ്സും ആധികാരികതയും ഇല്ലാത്ത കാലമാണിത്. പണ്ടൊക്കെ ചെറിയ രീതിയിലുള്ള അഴിമതി ആരോപണങ്ങള്‍ ഉണ്ടായാല്‍ പോലും മന്ത്രിമാര്‍ രാജി വെയ്ക്കുമായിരുന്നു. എന്നാല്‍, ഇന്ന് ആരോപണങ്ങള്‍ എത്ര വലുതായാലും മഞ്ഞളിച്ച മുഖവും പരന്ന ചിരിയുമായി ജനമധ്യത്തിലിറങ്ങാന്‍ ആര്‍ക്കും മടിയില്ലെന്നും നേതാക്കന്മാര്‍ക്ക് അത്രയ്ക്ക് തൊലിക്കട്ടിയാണെന്നുമാണ് ചന്ദ്രചൂഢന്‍ പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.