ഗണേഷിന് വിപ് നല്‍കുമെന്ന് തോമസ് ഉണ്ണിയാടന്
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ കേരള കോണ്‍ഗ്രസ് ബിയുടെ എംഎല്‍എയായ കെബി ഗണേഷ് കുമാറിന് വിപ് നല്‍കുമെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്. യുഡി എഫിന്റെ ഭാഗമായി നില്ക്കുന്ന പിസി ജോര്‍ജിന് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ ബാധ്യതയുണ്ട്. അദ്ദേഹം അങ്ങനെ ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ പ്രശ്നവും ഗണേഷിന് മന്ത്രിസ്ഥാനം നല്‍കുന്നതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് കേരള കോണ്‍ഗ്രസ് (ബി) ആര് ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചത്. അതിനു ശേഷം ഗണേഷ് മുന്നണിയില്‍ ഇല്ലാതെയാണ് നിയമസഭയില്‍ നിലനില്‍ക്കുന്നത്.