എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി പറഞ്ഞാൽ എന്താ? തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യു‌ഡിഎഫ് നേതൃയോഗം ഇന്ന്

ശനി, 19 ഡിസം‌ബര്‍ 2020 (07:58 IST)
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിൽ മുന്നണിക്കേറ്റ തോൽവി വിലയിരുത്താനായാണ് യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുന്നണിക്കകത്തും കോൺഗ്രസിലും ഉണ്ടായ അനൈക്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ.
 
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യമായ വിഴുപ്പലക്കലിൽ കോൺഗ്രസിനെ മുസ്ലീം ലീഗ് അതൃപ്‌തി അർരിയിച്ചിട്ടുണ്ട്. ഇതേ വികാരം തന്നെയാണ് മറ്റ് കക്ഷികൾക്കുമുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 22 മുതൽ നടത്താനിരിക്കുന്ന കേരള പര്യടനത്തിന് ബദൽ ജാഥയൊരുക്കുന്നതും യുഡിഎഫിന്റെ പരിഗണനയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍