യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കും; പുതിയ മദ്യനയം ഇടതുമുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍

Webdunia
ശനി, 21 മെയ് 2016 (10:52 IST)
പുതുതായെത്തുന്ന ഇടതുമുന്നണി സര്‍ക്കാര്‍ യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കാനം നിലപാട് വ്യക്തമാക്കിയത്.
 
ആജീവനാന്ത മദ്യനയം നടപ്പാക്കാൻ ഉമ്മൻചാണ്ടിക്ക് അവകാശമില്ല. പുതിയ മദ്യനയം എൽ ഡി എഫ് ചർച്ച ചെയ്ത് തീരുമാനിക്കും. സംസ്ഥാനത്ത് മദ്യ ലഭ്യത കുറഞ്ഞിട്ടില്ലെന്നും യു ഡി എഫ് സർക്കാരിന്‍റെ മദ്യനയത്തിനെതിരായ ജനവിധിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
 
മദ്യവർജനമാണ് ഇടതു മുന്നണിയുടെ നയം. ഇതിനോട് ഏത് സംഘടനയ്ക്കും സഹകരിക്കാം. മദ്യനിരോധം ഉട്ടോപ്യൻ സങ്കൽപമാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐയുടെ പുതിയ മന്ത്രിമാരെ സംസ്ഥാന സമിതി തിങ്കളാഴ്ച തീരുമാനിക്കുമെന്നും കാനം വ്യക്തമാക്കി.
Next Article