ഇടുക്കിയിലെ 123 വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതി ലോല മേഖലയിലാണെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കി. രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണു ഹര്‍ത്താല്‍.
സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ബോധിപ്പിച്ച അപ്പീലിലും അനുബന്ധ സത്യ വാങ്മൂലത്തിലും ഈ വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതി ലോല മേഖലയിലേണെന്നാണു സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. കസ്തൂരി രംഗം റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നവയാണ് ഇപ്പറഞ്ഞ 123 വില്ലേജുകള്‍.
എന്നാല്‍ മുട്ടത്തു നടക്കുന്ന സി.ബി.എസ്.ഇ കലോല്‍സവം, തൊടുപുഴയില്‍ നടക്കുന്ന ജൂനിയര്‍ ചേമ്പര്‍ മേഖലാ സമ്മേളനം, പത്രം, പാല്‍, വിവാഹം, മരുന്നുകടകള്‍, ഉത്സവങ്ങള്‍, ആശുപത്രി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.