ശശികല ഇന്ന് തന്നെ കീഴടങ്ങണം; ഡി ജി പി കൂവത്തൂര്‍ റിസോര്‍ട്ടില്‍

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (12:25 IST)
അനധികൃതസ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല ഇന്നു തന്നെ കീഴടങ്ങണമെന്ന് കോടതി നിര്‍ദ്ദേശം. കീഴടങ്ങിയില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കാനും കോടതി നിര്‍ദ്ദേശമുണ്ട്. നേരത്തെ, കീഴടങ്ങാന്‍ ശശികലയ്ക്ക് നാലാഴ്ച സമയമുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
 
അതേസമയം, ശശികലയും എം എല്‍ എമാരും ഇപ്പോള്‍ താമസിക്കുന്ന കൂവത്തൂര്‍ റിസോര്‍ട്ടില്‍ ഡി ജി പി എത്തിയിട്ടുണ്ട്. ഡി ജി പി റിസോര്‍ട്ടില്‍ എത്തിയിരിക്കുന്നത് ശശികലയെ അറസ്റ്റ് ചെയ്യാനാണെന്നും അഭ്യൂഹങ്ങളുണ്ട്.
Next Article