വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റിട്ടേര്‍ഡ് എസ് ഐ ആത്മഹത്യ ചെയ്തു

ശ്രീനു എസ്

വെള്ളി, 12 ജൂണ്‍ 2020 (12:29 IST)
വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റിട്ടേര്‍ഡ് എസ് ഐ ആത്മഹത്യ ചെയ്തു. റിട്ടേര്‍ഡ് എസ് ഐ പൊന്നന്‍ ആണ് ഭാര്യയായ ലീലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ലീല റിട്ടേര്‍ഡ് ഹെഡ് കോണ്‍സ്റ്റബിളാണ്. 
 
ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം പൊന്നന്‍ വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പരുക്കേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍