അങ്ങാടിക്കുരുവികള്‍ക്ക് കൂടൊരുക്കി

Webdunia
വ്യാഴം, 8 മെയ് 2014 (15:20 IST)
അങ്ങാടിക്കുരുവികള്‍ക്ക് പാര്‍ക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ ശ്രമങ്ങള്‍ നടക്കണമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാളയം കണ്ണിമേറാ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച അങ്ങാടിക്കുരുവികള്‍ക്ക് കൂടൊരുക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
 
പാളയം മാര്‍ക്കറ്റിന് മുന്‍വശത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് അങ്ങാടിക്കുരുവിക്കൂടുകള്‍ മന്ത്രി സ്ഥാപിച്ചു. സ്ഥലത്തിന് കുരുവി പാര്‍ക്ക് എന്നും മന്ത്രി നാമകരണം നടത്തി.
 
മേയര്‍ കെ.ചന്ദ്രിക, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ബി.എസ്.കോറി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.കെ.ജയകുമാര്‍ ശര്‍മ, റഹിം തുടങ്ങിയവര്‍ പങ്കെടുത്തു.