പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനവും ഉപദ്രവവും: 58 കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 8 ഫെബ്രുവരി 2024 (16:20 IST)
തിരുവനന്തപുരം: റോഡിലൂടെ നടന്നു പോവുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിക്കു നേരെ നന്നതാ പ്രദർശനം നടത്തുകയും കയറിപ്പിടിക്കുകയും ചെയ്ത മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം സ്വദേശി തുള സീധരൻ എന്ന 58 കാരനാണ് പോലീസ് പിടിയിലായത്
 
കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷനടുത്തു വച്ചായിരുന്നു കഴിഞ്ഞ ദിവസം രാവിലെ സംഭവം ഉണ്ടായത്. വിദ്യാർത്ഥിനി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പ്രതിയുടെ ഉപദ്രവം.
 
പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കൻ്റോൺമെൻ്റ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍