തിരുവനന്തപുരത്ത് ദേശിയപാതയില്‍ ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 28 ജനുവരി 2024 (15:37 IST)
തിരുവനന്തപുരത്ത് ദേശിയപാതയില്‍ ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ ആണ് ദാരുണമായി മരിച്ചത്. 61 വയസായിരുന്നു. രാവിലെ ഒന്‍പതു മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയില്‍ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. ലോറിയുടെ പിന്‍ ചക്രം തലയിലൂടെ കയറിയിറങ്ങി. ഹെല്‍മെറ്റടക്കം പൊട്ടിയാണ് നസീര്‍ മരിച്ചത്.
 
വിഴിഞ്ഞം പനത്തുറയില്‍ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി നസീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. സര്‍വ്വീസ് റോഡു വഴി ബൈക്കില്‍ വരികയായിരുന്ന ബൈക്കില്‍ ലോറി തട്ടി മറിഞ്ഞ് നസീര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍