കണ്ണുമങ്ങുന്നതായിട്ട് തോന്നാറുണ്ടോ, കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ചില നുറുങ്ങുവിദ്യകള്‍ ഇതാ

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 28 ജനുവരി 2024 (11:35 IST)
കാഴ്ച ഇല്ലാത്ത അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ശരീരത്തിലെ പ്രധാന ഭാഗം തന്നെയാണ് കണ്ണുകള്‍. കണ്ണുകള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. മുട്ട, കാരറ്റ്, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയൊക്കെ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ കണ്ണുകള്‍ക്ക് വ്യായാമവും നല്‍കണം. കൂടുതല്‍ നേരം കമ്പ്യൂട്ടര്‍-മൊബൈല്‍ സ്‌ക്രീനുകളില്‍ നോക്കിയിരിക്കുന്ന ശീലം ഒഴിവാക്കണം. 20മിനിറ്റ് തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കിയിരിക്കാന്‍ പാടില്ല. ഇത് കാഴ്ച മങ്ങുന്നതിനും തലവേദനയ്ക്കും കണ്ണുകള്‍ വരളുന്നതിനും കാരണമാകും.
 
അതേസമയം ചൂടുസമയത്ത് കണ്ണിന് കൂടുതല്‍ പരിഗണന നല്‍കണം. പ്രായഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വൈറല്‍ രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പുനിറം, പോളയിടുങ്ങല്‍, വെള്ളമൊലിക്കല്‍, തരുതരുപ്പ് എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. വായുവില്‍ സദാ സജീവമായ അണുക്കള്‍ എപ്പോഴും കണ്ണില്‍ പ്രവേശിക്കാം. ചിലരില്‍ ഒന്നു രണ്ടു ദിവസത്തെ തരുതരുപ്പിനു ശേഷം ചുവപ്പു നിറം പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് കരടുവീണെന്ന പ്രതീതിയാണുണ്ടാവുക.
 
മാരകമായ രോഗമല്ലെങ്കിലും കാര്യമായി പരിഗണിച്ചില്ലെങ്കില്‍ ചെങ്കണ്ണ് കോര്‍ണിയയെ ബാധിച്ച് കാഴ്ച പ്രതികൂലമാകാന്‍ കാരണമാവും. സാധാരണയായി കോര്‍ണിയയെയല്ല ഈ രോഗം ബാധിക്കാറ്. ചുറ്റുമുള്ള വെള്ള സ്ഥലങ്ങളിലാണ് ചുവപ്പുനിറം പടരുക. ഏതെങ്കിലും പ്രത്യേക കാലത്തല്ല രോഗം പടരുന്നത്. രോഗകാരണം വൈറസ് ആയതുകൊണ്ട് ചികില്‍സ ഫലപ്രദമല്ല. എന്നാല്‍ അസ്വസ്ഥതകള്‍ രൂക്ഷമാക്കുന്ന ബാക്ടീരിയകളെ തടയാനാണ് മരുന്നു ഉപയോഗിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍