എയ്‌റോബിക് വ്യായാമങ്ങള്‍ ആന്റിഡിപ്രസെന്റുകള്‍ക്ക് സമമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥയും ഹാപ്പിഹോര്‍മോണുകളുടെ ഉത്പാദനവും ഉയര്‍ത്തുന്നു. ജേണല്‍ ഓഫ് ഡിപ്രഷന്‍ ആന്റ് ആങ്‌സൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചെറുപ്പക്കാരില്‍ ദിവസവും എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറയുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഹൃദയമിടിപ്പ് കൂട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരം ഊര്‍ജസ്വലമാക്കാനും സഹായിക്കുന്നു.
അതുപോലെ എല്ലാവര്‍ക്കും ഒരുപോലെ ഉറങ്ങേണ്ട ആവശ്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചിലര്‍ക്ക് അഞ്ചുമണിക്കൂര്‍ ഉറങ്ങിയാല്‍ തന്നെ നന്നായി പ്രവര്‍ത്തിക്കാനും ജോലികള്‍ കൃത്യമായി ചെയ്യാനും സാധിക്കും. മറ്റുചിലര്‍ക്ക് എട്ടുമണിക്കൂര്‍ ഉറങ്ങിയാലും മതിയാകില്ല. ഓരോരുത്തരുടേയും മനോഭാവം അനുസരിച്ചാണ്. ചിലര്‍ക്ക് രണ്ടുചപ്പാത്തി മതിയെങ്കില്‍ ചിലര്‍ക്ക് അഞ്ചു ചപ്പാത്തി വേണം. ഉറക്കത്തിന്റെ കാര്യത്തിലും ഇങ്ങനെയാണ്. എന്നാല്‍ നമ്മള്‍ ശീലിച്ചുവന്ന ഉറക്കത്തിന്റെ ക്രമത്തില്‍ പെട്ടെന്ന് വലിയ മാറ്റം കൊണ്ടുവരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.