യുവാവിന്റെ തുങ്ങി മരണം : സഹോദരങ്ങൾക്കെതിരെ കേസ്

എ കെ ജെ അയ്യര്‍

തിങ്കള്‍, 8 ജനുവരി 2024 (16:43 IST)
തിരുവനന്തപുരം: യുവാവിന്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് സഹോദരങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. പൂവച്ചൽ ആലമുക്ക് പാറപ്പൊറ്റ പുണ്ണാം കോണം തോട്ടരികത്തു വീട്ടിൽ പരേതയായ ബുഷറ - മുഹമ്മദലി ദമ്പതികളുടെ മകൻ മുഹമ്മദ് തൗഫീഖിനെ (23)യാണ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
 
മൃതദേഹത്തിൽ മർദ്ദനത്തിന്റെ പാടുകളുണ്ട്. എന്നാൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പറയുന്നതെങ്കിലും സഹോദരങ്ങൾ ഇയാളെ മർദ്ദിച്ചു എന്ന കാരണത്താലാണ് പോലീസ് അവർക്കെതിരെ കേസെടുത്തത്.
 
മർദ്ദനമേറ്റ വിഷമമാവാം ആത്മഹത്യയ്ക്ക് ഇയാളെ പ്രേരിപ്പിച്ചത് എന്നാണു കരുതുന്നത്. കൂടുതൽ അന്വേഷണത്തിനായി പോലീസ് ഇയാളുടെ പിതാവിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. വീട്ടിൽ അടിപിടി നടന്നതായി പോലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍