ക്രിസ്തുമസ് ദിനത്തില്‍ പൊതുസ്ഥലത്തിരുന്ന് ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 28 ഡിസം‌ബര്‍ 2023 (18:48 IST)
ക്രിസ്തുമസ് ദിനത്തില്‍ പൊതുസ്ഥലത്തിരുന്ന് ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ പിടിയില്‍. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ പ്രതികളായവരില്‍ ഒരാളെ പോലീസ് പിടികൂടിയത്. പുലക്കാട്ടുകര സ്വദേശി ബിനുവിനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. സംഘത്തിലെ എട്ട് പേരെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 
 
ആക്രമണത്തില്‍ നേരിട്ട് പങ്കാളികളാവാത്ത നാല് പേര്‍ കൂടി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി. ക്രിസ്തുമസ് ദിനത്തില്‍ ബിനു പെണ്‍മക്കളുമൊത്ത് പുഴക്കടവിലേക്ക് പോയിരുന്നു. എട്ട് യുവാക്കള്‍ പുഴക്കരയില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്നതിനെ ബിനു ചോദ്യം ചെയ്തതാണ് സംഭവങ്ങള്‍ക്ക് തുടക്കം.

അനുബന്ധ വാര്‍ത്തകള്‍

Next Article