നാണക്കേട് ഭയന്ന് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ അമ്മ അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ജൂലൈ 2023 (14:56 IST)
നാണക്കേട് ഭയന്ന് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ അമ്മ അറസ്റ്റില്‍. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനി ജൂലിയെ ആണ് അറസ്റ്റിലായത്. അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ ഇവര്‍ പ്രസവിച്ച ഉടന്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് മുന്‍പ് മരണപ്പെട്ടിരുന്നു. 
 
കടപ്പുറത്ത് തെരുവുനായകള്‍ കടിച്ചു വലിക്കുന്ന നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതാണ് സംഭവത്തിന്റെ തുടക്കം. ഈ 18നായിരുന്നു മൃതദേഹം നാട്ടുകാര്‍ കാണുന്നത്. പിന്നാലെ പോലീസ് സമീപത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അടുത്തിടെ നടന്ന പ്രസവങ്ങള്‍ അന്വേഷിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍