തിരുവനന്തപുരത്ത് യുവതി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കള്‍. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് യുവതി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. മണമ്പൂര്‍ സ്വദേശിനി ശരണ്യയാണ് മരിച്ചത്. ശരണ്യയുടെ മൃതദേഹം തിങ്കളാഴ്ച കടയ്ക്കാവൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.