തിരുവനന്തപുരത്ത് കായലില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതി വീണ്ടും കായലില്‍ ചാടി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (10:43 IST)
തിരുവനന്തപുരത്ത് കായലില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതി വീണ്ടും കായലില്‍ ചാടി. ആക്കുളം പാലത്തില്‍ നിന്നാണ് യുവതി കായലില്‍ ചാടിയത്. ബോട്ട് ക്ലബിലെ ജീവനക്കാര്‍ ഇത് കണ്ട് യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും ഇവര്‍ വീണ്ടും ചാടുകയായിരുന്നു. പിന്നാലെ ഇവരെ വീണ്ടും രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 
 
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. സ്പീഡ് ബോട്ടിലെത്തി ഇവര്‍ക്ക് കയര്‍ എറിഞ്ഞുകൊടുത്തിരുന്നെങ്കിലും ഇവര്‍ അതില്‍ പിടിക്കാന്‍ തയ്യാറായില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article