തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ജനുവരി 2022 (14:58 IST)
തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. ആക്രമണത്തിനുപിന്നില്‍ സുനീര്‍, സുല്‍ഫിര്‍ എന്നിവരാണ്. കഴിഞ്ഞ ദിവസം ഇവരുടെ കട ഒരുസംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തില്‍ മാലിക്കുണ്ടെന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ടുമാസങ്ങളിലായി 21 ഗുണ്ടാ ആക്രമണങ്ങളാണ് നടന്നിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article