നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാന സിംഹവും ചത്തു

Webdunia
വ്യാഴം, 3 ജൂണ്‍ 2021 (06:53 IST)
നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാന സിംഹവും ചത്തു. 21 വയസുള്ള പെണ്‍ സിംഹമായ ബിന്ദുവാണ് കഴിഞ്ഞ ദിവസം ചത്തത്. പ്രായാധിക്യത്തെ തുടര്‍ന്നാണ് കുറച്ചു ദിവസാമായ ട്രീറ്റ്‌മെന്റ് കേജില്‍ ചികിത്സയിലായിരുന്നു. 15മുതല്‍ 18 വയസുവരെയാണ് സിംഹങ്ങളുടെ ആയുസ്.
 
സിംഹങ്ങള്‍ ഇല്ലാതായതോടെ പാര്‍ക്കിന്റെ നിലനില്‍പ് അവതാളത്തിലായിരിക്കുകയാണ്. ചികിത്സയിലിരിക്കുന്ന രണ്ട് കടുവകള്‍മാത്രമാണ് ഇനി പാര്‍ക്കില്‍ അവശേഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article