പൊലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു

ശ്രീനു എസ്
ചൊവ്വ, 24 നവം‌ബര്‍ 2020 (17:36 IST)
പൊലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഉച്ചയ്ക്ക് മൂന്നരയ്ക്ക് ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇതേത്തുടര്‍ന്ന് ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 
 
പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധമാണ് നിയമഭേദഗതിക്കെതിരെ ഉയര്‍ന്നുവന്നത്. പ്രതിഷേധം കനത്തതോടെ ഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുകയാണെന്ന് നേരത്തേ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article