ലോക്ക്‌ഡൌണ്‍ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ വിതരണം നടത്തും

ശ്രീനു എസ്

വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (20:34 IST)
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍, തുറക്കുന്നത് വരെ, അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണ എന്നിവ അടങ്ങിയ ഭക്ഷ്യ സുരക്ഷാ അലവന്‍സ് (പാചകച്ചെലവിന് തുല്യമായി ) നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
 
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അതത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണം. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി ഇന്ന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍