പാമ്പുപിടുത്തത്തിന് സര്‍ട്ടിഫിക്കറ്റ്: തിരുവനന്തപുരം ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു

ശ്രീനു എസ്

വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (08:26 IST)
പാമ്പുപിടിത്തത്തിനായി വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നേടാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പാമ്പു പിടിത്തത്തില്‍ താല്‍പര്യവും വൈദ്യഗ്ധ്യവും മുന്‍പരിചയവുമുള്ള 21നും 65 വയസ്സിനുമിടയില്‍ പ്രായമുള്ള,
ജില്ലയിലെ താമസക്കാരായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വനം വകുപ്പ്
സര്‍ട്ടിഫിക്കറ്റ് നല്‍കും. 
 
ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള അംഗീകൃത പാമ്പുപിടുത്തക്കാര്‍ക്ക് മാത്രമേ മേലില്‍ പാമ്പുപിടുത്തത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ.
ജനവാസകേന്ദ്രങ്ങളില്‍ നിന്ന്  പാമ്പുകളെ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയില്‍ പിടികൂടി അവയുടെ ആവാസവ്യവസ്ഥയില്‍വിട്ടയയ്ക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
 
നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സെപ്തംബര്‍ 30നകം തിരുവനന്തപുരം സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക  വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in ല്‍ ലഭ്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2360462

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍