തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് ഓഗസ്റ്റ് 12 വരെ കടലില്‍ പോകാന്‍ പാടില്ലെന്ന് അറിയിപ്പ്

ശ്രീനു എസ്
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (10:44 IST)
ജില്ലയില്‍ ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഓഗസ്റ്റ് 12 വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. രാത്രി സമയങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 
കഴിഞ്ഞ മണിക്കൂറുകളില്‍ തിരുവനന്തപുരം,  കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ  ജില്ലകളില്‍  ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article