24 മണിക്കൂറിനിടെ 62,064 പേർക്ക് രോഗബാധ, 1,007 മരണം, രാജ്യത്ത് രോഗമുക്തർ 15 ലക്ഷം കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,064 പേർക്ക് രാജ്യത്ത് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22,15,075 ആയി. 1,007 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 44,386 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 15 ലക്ഷം കടന്നു. 15,35,744 പേരാണ് കൊവിഡിൽനിന്നും മുക്തരായത്. 6,34,945 പേർ നിലവിൽ ചികിത്സയിലുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 5,15,332 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്