മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ രക്ഷാ സൈന്യത്തെ രൂപീകരിച്ചതായി മേയര്‍

ശ്രീനു എസ്

തിങ്കള്‍, 10 ഓഗസ്റ്റ് 2020 (08:36 IST)
മഴക്കെടുതിയെ നേരിടാന്‍ ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ രക്ഷാ സൈന്യത്തെ രൂപീകരിച്ചതായി മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഇരുപത്തിയഞ്ച് ബോട്ടുകളും അതിനാവശ്യമായ മത്സ്യത്തൊഴിലാളികളെയുമാണ് നഗരസഭ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കുന്നത്. ഇതിനുവേണ്ട ചിലവുകള്‍ നഗരസഭ വഹിക്കുമെന്നും മേയര്‍ അറിയിച്ചു.
 
രക്ഷാ സൈന്യത്തിന്റെ ഭാഗമാവാന്‍  മത്സ്യത്തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് രെജിസ്റ്റര്‍ ചെയ്യാനാവുക. വോളന്റിയര്‍മാരായി രെജിസ്റ്റര്‍ ചെയ്യുന്നവരെ രക്ഷാ പ്രവര്‍ത്തങ്ങള്‍ക്ക് അയക്കുന്നതിന് മുമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ കോവിഡ് പരിശോധനയടക്കം പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും അയക്കുക. നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് രെജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ 9496434410.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍