തിരുവനന്തപുരം ജില്ലയില്‍ 70.01 ശതമാനം പോളിങ്; കൂടുതല്‍ അരുവിക്കരയില്‍, കുറവ് തിരുവനന്തപുരത്ത്

ശ്രീനു എസ്

ബുധന്‍, 7 ഏപ്രില്‍ 2021 (09:33 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 70.01 ശതമാനം പോളിങ്. 73.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ അരുവിക്കര മണ്ഡലമാണ് പോളിങ് ശതമാനത്തില്‍ മുന്നില്‍. തിരുവനന്തപുരം മണ്ഡലമാണ് പോളിങ് ശതമാനത്തില്‍ പിന്നില്‍. 61.92 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.
 
ഓരോ മണ്ഡലങ്ങളിലേയും വോട്ടിങ് ശതമാനം ഇങ്ങനെ-വര്‍ക്കല - 70.23, ആറ്റിങ്ങല്‍ - 70.61, ചിറയിന്‍കീഴ് - 70.79, നെടുമങ്ങാട് - 71.54, വാമനപുരം - 70.90, കഴക്കൂട്ടം - 69.63, വട്ടിയൂര്‍ക്കാവ് - 64.16, തിരുവനന്തപുരം - 61.92, നേമം - 69.80, അരുവിക്കര - 73.27, പാറശാല - 72.41, കാട്ടാക്കട - 72.21, കോവളം - 70.76, നെയ്യാറ്റിന്‍കര - 72.23

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍