വോട്ടുചെയ്യാനെത്തിയ ആള്‍ നേരത്തേ മരിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍, ഞെട്ടലുമായി വോട്ടര്‍!

ശ്രീനു എസ്

ചൊവ്വ, 6 ഏപ്രില്‍ 2021 (19:31 IST)
മരണപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയ ആള്‍ വോട്ടു ചെയ്യാനെത്തി. തൃശൂര്‍ ചേലക്കര വോട്ടിങ് കേന്ദ്രത്തിലാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശി അബ്ദുള്‍ ബുഹാരിയാണ് ഉദ്യോഗസ്ഥരുടെ പിഴവിന് ഇരയായത്. മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ ഇദ്ദേഹത്തിന് വോട്ടുചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
 
ഉദ്യോഗസ്ഥരുടെ ന്യായികരണം കേട്ട വോട്ടര്‍ പോളിങ് ബൂത്തിനു മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയായിരുന്നു. പിന്നീട് സംഭവത്തില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെടുകയും ഇദ്ദേഹത്തിന് ചലഞ്ച് വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ പിഴവാണെന്നു കണ്ടാല്‍ ഇദ്ദേഹത്തിന്റെ ചലഞ്ച് വോട്ട് പിന്നീട് പരിഗണിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍