വോട്ടിംഗിനിടെ വീണ്ടും രണ്ട് കുഴഞ്ഞുവീണു മരണം

എ കെ ജെ അയ്യര്‍

ചൊവ്വ, 6 ഏപ്രില്‍ 2021 (18:29 IST)
ഇടുക്കി: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ക്യൂ നിന്ന രണ്ട് വയോധികര്‍ കൂടി കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് സംഭവം നടന്നത്.
 
പാലക്കാട്ടെ നെന്മാറയ്ക്കടുത്തുള്ള വിത്തനശേരിയില്‍ വോട്ടു ചെയ്യാനെത്തിയ അപ്പുക്കുട്ടന്റെ ഭാര്യ കാര്‍ത്യായനിയമ്മ എന്ന 69 കയറിയാണ് രാവിലെ പതിനൊന്നു മണിയോടെ വോട്ടു ചെയ്യാന്‍ ക്യൂവില്‍ നിന്നപ്പോള്‍ കുഴഞ്ഞുവീണത്. എന്നാല്‍ ഉടന്‍ തന്നെ ഇവരെ നെന്മാറയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
ഇതിനൊപ്പം ഇടുക്കി ജില്ലയിലെ മറയൂര്‍ പത്തടിപ്പാലം സ്വദേശി ഗോപിനാഥന്‍ നായര്‍ എന്ന 79 കാരനും വോട്ടെടുപ്പിനെത്തിയ ശേഷമാണ് കുഴഞ്ഞു വീണു മരിച്ചത്. മറയൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ മൂന്നാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങവേ സ്‌കൂള്‍ പരിസരത്തു ഇരിക്കുമ്പോഴാണ് മരിച്ചത്.
 
ഇവരെ കൂടാതെ കോട്ടയത്തെ ചവിട്ടുവരിയിലും തിരുവല്ലയിലെ വള്ളംകുളത്തുമാണ് ഓരോ വോട്ടര്‍മാര്‍ വീതം ഇന്ന് കുഴഞ്ഞു വീണു മരിച്ചത്. ഇതോടെ വോട്ടു ചെയ്യാനെത്തിയ നാല് പേരാണ് ഇന്ന് വിവിധ പ്രദേശങ്ങളിലായി മരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍