യുവാക്കൾ മറയൂർ ടൗണിലെ ഹോട്ടലിൽ നിന്ന് ബീഫ് കഴിച്ചതായി ഊരുകൂട്ടം ആരോപിക്കുന്നു. ആചാരപ്രകാരം ബീഫ് കഴിക്കാൻ പാടില്ല എന്ന നിയമം ഇവിടെ കുടികളിൽ പാരമ്പര്യമായി പാലിക്കപ്പെടുന്നതാണ്. സ്ഥലത്തെ ചില രാഷ്ട്രീയ പ്രവർത്തകർ വഴിയാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു.