ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. തച്ചങ്കരിയെയും കൊണ്ട് ഇനി മുന്നോട്ട് പോകാനാവില്ലെന്നും ഇത് വകുപ്പിന്റെ പ്രതിച്‌ഛായ നഷ്ടപ്പെടുത്തും എന്നും മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പെട്രോള്‍ ഇല്ല എന്നതടക്കമുളള അനേകം കാര്യങ്ങളിൽ ഗതാഗത കമ്മീഷണറുമായി മന്ത്രിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. പല കാര്യങ്ങളും മന്ത്രി അറിയാതെ തച്ചങ്കരി നടപ്പാക്കുന്നു എന്നതാണ് പ്രധാന വിഷയം.
ഏറ്റവും ഒടുവിൽ തച്ചങ്കരിയുടെ ജന്മദിനാഘോഷം എല്ലാ ആർ ഡി ഒ ഓഫീസുകളിൽ നടത്തിയതിനും മന്ത്രി എതിരായിരുന്നു. ഈ സാഹചര്യത്തിലാണ് തച്ചങ്കരിയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.