യുവതിയെ അപമാനിച്ച കേസ്: ഗവ. പ്ലീഡറുടെ ഹര്‍ജി കോടതി തള്ളി; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (12:19 IST)
ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയ അപമാനിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മാഞ്ഞൂരാനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 
 
തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനു മുമ്പും മാഞ്ഞൂരാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് കേസ് റദ്ദാക്കാനാവില്ലെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം തുടരട്ടെയെന്നും ഇപ്പോല്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ ജൂലൈ 14ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കോണ്‍വെന്റ് ജംഗ്ഷനു സമീപം നടുറോഡില്‍ വെച്ച് ശരീരത്തില്‍ കയറിപ്പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണു കേസ്.  
 
Next Article