ട്രാന്‍സ്‌ജെന്റര്‍മാര്‍ക്ക് ശസ്ത്രക്രിയക്കും ചികിത്സക്കും സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 14 ജൂലൈ 2022 (18:05 IST)
ട്രാന്‍സ്‌ജെന്റര്‍മാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതു പോലെ പുരുഷനോ സ്ത്രീയോ ആയി മാറുന്നതിനാവശ്യമായ ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നല്‍കുന്നതിന് പര്യാപ്തമായ സൗകര്യങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. 
 
ശസ്ത്രക്രിയ  സൗജന്യമാക്കുന്ന കാര്യം മെഡിക്കല്‍ കോളേജ് തലത്തില്‍ മാത്രം തീരുമാനിക്കാന്‍ കഴിയുന്നതല്ലെന്ന് ആരോഗ്യ വകുപ്പ്  ഡയറക്ടര്‍ അറിയിച്ച സാഹചര്യത്തില്‍ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമാക്കാന്‍ ഫണ്ട് ലഭ്യമാക്കണമെന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഉത്തരവ് നല്‍കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article