ഷോപ്പിംഗ് മാളിലെ തുണിക്കടയില്‍ ഒളിക്യാമറ; ജീവനക്കാരന്‍ പിടിയില്‍

Webdunia
ചൊവ്വ, 14 ജൂലൈ 2015 (14:49 IST)
കൊച്ചി വൈറ്റിലയിലെ പ്രമുഖ മാളിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്‍റെ ട്രയല്‍ റൂമില്‍ ക്യാമറ വെച്ച ആള്‍ പിടിയില്‍. വടുതല സ്വദേശി ഷാജഹാന്‍ ആണ് പിടിയിലായത്. വാങ്ങാനെത്തിയ പാലാരിവട്ടം സ്വദേശിയായ യുവതിയാണ് ട്രയല്‍ റൂമില്‍ ക്യാമറ കണ്ടെത്തിയത്.

മറ ശ്രദ്ധയില്‍പ്പെട്ട യുവതി മൊബൈല്‍ ഫോണ്‍ അടക്കം പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതി ഭര്‍ത്താവുമൊത്ത് പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി വടുതല സ്വദേശി ഷാജഹാനെ പിടികൂടിയത്

.ഇന്ന് ഉച്ചയോടെ ആണ് ഇയാളെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട് ഷാജഹാന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് ഷാജഹാന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സെയില്‍മാനായി ജോലിക്ക് കയറിയത്. സംഭവുമായി കടയുടമയ്ക്ക് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.