Thrissur News: തൃശൂര്‍ നഗരത്തില്‍ ഇന്നുമുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

Webdunia
ശനി, 23 ജൂലൈ 2022 (08:34 IST)
തൃശൂര്‍ നഗരത്തില്‍ ഇന്നുമുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ശക്തന്‍ നഗറില്‍ ശക്തന്‍ പ്രതിമയ്ക്ക് ചുറ്റുമുള്ള റോഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. 
 
എറണാകുളം, ഒല്ലൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും മുണ്ടുപാലം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞു പോകണം. ഒല്ലൂര്‍, എറണാകുളം തുടങ്ങി തൃശൂരില്‍ നിന്നും തെക്കുഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മാതൃഭൂമി സര്‍ക്കിള്‍, മനോരമ സര്‍ക്കിള്‍ എത്തി വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം വഴി പോകണം. ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ ട്രാഫിക് ബ്ലോക്കിന് സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article