സെൻകുമാറിന് സര്‍ക്കാര്‍വക മറ്റൊരു മുട്ടന്‍പണി; ചീഫ് സെക്രട്ടറി യോഗം വിളിച്ചു

Webdunia
വെള്ളി, 28 ജൂലൈ 2017 (15:01 IST)
മുൻ സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിക്കാൻ സർക്കാർ നീക്കം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകനയോഗം വിളിച്ചു.

തീവ്രവാദ ഭീഷണി അവഗണിച്ചാണ് ബി കാറ്റഗറി സുരക്ഷയുള്ള സെൻകുമാറിന്റെ സുരക്ഷ സര്‍ക്കാര്‍ പിന്‍‌വലിക്കുന്നത്. സെൻകുമാറിന്റെ സുരക്ഷാസംഘത്തിലെ മൂന്നുപേരെ കഴിഞ്ഞദിവസം സർക്കാർ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്.

ഇന്റലിജന്റസ് മേധാവിയായിരിക്കെയാണു സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നു സെൻകുമാറിനു ബി കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്. എന്നാൽ പിന്നീട് കാലക്രമേണ ഇത് വെട്ടിക്കുറച്ചിരുന്നു.
Next Article