ടിപി വധക്കേസ്: സിബിഐ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരന്‍

Webdunia
വെള്ളി, 22 ജനുവരി 2016 (11:03 IST)
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ വധിക്കുന്നതിനുള്ള ഗുഡാലോചന കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
 
വിമോചനയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആയിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ ടി പിയുടെ ഭാര്യ കെ കെ രമയ്ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
കെ ടി ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധവും സി ബി ഐ അന്വേഷിക്കണം. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതി ചേര്‍ക്കാന്‍  ബി ജെ പി സ്വാധീനം ചെലുത്തിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു.  ഈ രീതിയിലുള്ള സി പി എമ്മിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.