തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച സി പി എമ്മിനു തലസ്ഥാന നഗരസഭയില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഒരു സീറ്റ് ടോസ് നേടിയതോടെയായിരുന്നു കിട്ടിയത്. മണ്ണന്തല വാര്‍ഡില്‍ എല്‍ ഡി എഫ് - യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ എണ്ണം വോട്ടുകള്‍ ലഭിച്ചതാണു ഇത്തരമൊരു ടോസിനു പോകേണ്ടി വന്നത്.
ഇരുവരും 1533 വോട്ടുകള്‍ നേടി തുല്യത പാലിച്ചതോടെ വീണ്ടും വീണ്ടും വോട്ടുകള്‍ എണ്ണി സംശയം ദൂരീകരിച്ചു. അതോടെ ടോസ് നടത്തി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ അനില്‍ കുമാര്‍ വിജയിയായി.
തുല്യവോട്ട് ലഭിച്ച എതിര് സ്ഥാനാര്‍ത്ഥി യു ഡി എഫിന്റെ വനജ രാജേന്ദ്രബാബുവാണു ടോസിലൂടെ പരാജയപ്പെട്ടത്. ബി ജെ പി സ്ഥാനാര്‍ത്ഥി ശ്യാം ചന്ദ്രന് 1381 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ എല്‍ ഡി എഫ് അപരനായി വന്ന അനില്‍ കുമാര്‍ കെ 43 വോട്ടുകള്‍ നേടി.