വിദ്യാർത്ഥികൾക്ക് നേരെയുള്ള ടോംസ് എൻജിനീയറിംഗ് കോളെജിന്റെ ക്രൂരതകൾ അവസാനിപ്പിച്ച് സർവകലാശാല നിയമം പാലിക്കാൻ തയ്യാറായില്ലെങ്കിൽ ഇനി കോളെജിലേക്കില്ലെന്ന് വിദ്യാർത്ഥികൾ ഒരേ സ്വരത്തിൽ പറയുന്നു. മാനേജ്‌മെന്റിന്റെ നടപടികൾ വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നത് ഇതാദ്യമായാണ്. നിരവധി ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചിരിക്കുന്നത്.
മറ്റു കോളജുകളില്‍ പഠിക്കാന്‍ ടി സി നല്‍കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും രംഗത്തുവന്നു. നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കാത്ത കോളജ് കച്ചവടസ്ഥാപനമായാണ് ചെയര്‍മാന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഇവര്‍ പറയുന്നു. യോഗ്യതയില്ലാത്തവര്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നു. പ്രിന്‍സിപ്പലിനെ പേരിന് നിയമിച്ചിട്ടുണ്ടെങ്കിലും ചെയര്‍മാനാണ് സര്‍വകാര്യങ്ങളും നിയന്ത്രിക്കുന്നത്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് ശീലമാക്കിയിരിക്കുകയാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കോളേജിനെതിരെ വിദ്യാർത്ഥികൾ തിരിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലം മുതലേ കോളജ് പ്രവര്‍ത്തനത്തിനെതിരെയും മാനേജ്മെന്‍റിനെതിരെയും പൊലീസിലടക്കം പരാതി രക്ഷിതാക്കള്‍ നല്‍കിയിരുന്നെങ്കിലും വാദിയെ പ്രതിയാക്കുന്ന സമീപനമാണ് ഉണ്ടായതെന്നാണ് ആരോപണം. പാമ്പാടി നെഹ്റു എന്‍ജി. കോളജിലെ വിദ്യാര്‍ഥി ആത്മഹത്യചെയ്ത സംഭവം മാനേജ്മെന്‍റിന്റെ പീഡനത്തത്തെുടര്‍ന്നാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ടോംസിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി ശ്രദ്ധിക്കപ്പെട്ടത്.
വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍:
1. പിടി.എ രൂപവത്കരിക്കുക
2. പഠനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടി.സിയും സര്‍ട്ടിഫിക്കറ്റും നല്‍കുക