പൊലീസ് മേധാവി ടിപി സെൻകുമാറും എഡിജിപി ടോമിൻ ജെ തച്ചങ്കരിയും തമ്മിലുള്ള പോര് പൊട്ടിത്തെറിയിലേക്ക്. തച്ചങ്കരി രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സെന്‍കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആഭ്യന്തര സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിലാണ് സെന്‍കുമാര്‍ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തച്ചങ്കരി ചോര്‍ത്തിയത് രഹസ്യ വിവരങ്ങള്‍ ആണെന്നും അദ്ദേഹത്തിനെതിരെ നടക്കുന്ന അന്വേഷണങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ കൈക്കലാക്കിയെന്നും സെൻകുമാറിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു.