വാളയാറില്‍ കഴിഞ്ഞ രാത്രി ആരംഭിച്ച ടോള്‍പിരിവ് താത്ക്കാലികമായി നിറുത്തിവെച്ചു. ടോള്‍വിരുദ്ധ സമരസമിതിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധ മാര്‍ച്ചിനെത്തുടര്‍ന്നാണ് ടോള്‍ പിരിവ് നിര്‍ത്തി വെച്ചത്.
വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള 54 കിലോമീറ്റര്‍ ദേശീയപാതയുടെ നിര്‍മ്മാണമാണ് കമ്പനി ഏറ്റടുത്തിരുന്നത്. ഇതില്‍ വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗത്ത് നാലുവരിപാതയുടെ നിര്‍മ്മാണം എഴുപതു ശതമാനത്തിലധികം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി മുതല്‍ ടോള്‍പിരിവ് ആരംഭിച്ചത്. എഴുപത് ശതമാനത്തിലധികം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ടോള്‍ പിരിയ്ക്കാമെന്ന കരാര്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി.