ടിഒ സൂരജിനെതിരെ വയനാട്ടിലും മലപ്പുറത്തും പുതിയ വിജിലന്‍സ് കേസുകള്‍

Webdunia
വെള്ളി, 9 ജനുവരി 2015 (15:47 IST)
സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെതിരെ വയനാട്ടിലും മലപ്പുറത്തും പുതിയ വിജിലന്‍സ് കേസുകള്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെടുത്ത കരാറുകളില്‍ അഴിമതി നടന്നുവെന്ന് കാട്ടി വയനാട് വിജിലന്‍സ് സിഐ ഷാജി വര്‍ഗീസാണ് കേസെടുത്തത്.

കോഴിക്കോട്-മേപ്പാടി-ഗൂഡല്ലൂര്‍ പാതയിലെ നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാതയിലെ വേഗ നിയന്ത്രണത്തിന് സിഗ്നല്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന് മനസിലാക്കുകയയിരുന്നു. മലപ്പുറം പരപ്പനങ്ങാടി റോഡ് നിര്‍മാണത്തിലെ ക്രമക്കേടിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.

കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു 22.2 കോടി രൂപയുടെ നിര്‍മാണ ചുമതല. ടിഒ സൂരജിന്‍്റെ ഇടപെടലിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിക്ക് ചട്ടവിരുദ്ധമായി ഉപകരാര്‍ നല്‍കിയതിലൂടെ ക്രമക്കേട് നടന്നൂവെന്നാണ് ആരോപണം. ടിഒ സൂരജിന് പുറമെ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡി ബഷീര്‍, കരാറുകാരന്‍ രവീന്ദ്രനാഥ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.