അനധികൃത സ്വത്ത്: സൂരജിനെതിരായ കുറ്റപത്രം സർക്കാർ പരസ്യപ്പെടുത്തി

Webdunia
ബുധന്‍, 8 ജൂലൈ 2015 (11:07 IST)
മുൻ ലാൻഡ് റവന്യൂ കമ്മിഷണർ ടിഒ സൂരജിനെതിരെയുള്ള കുറ്റപത്രം സർക്കാർ പത്രത്തിൽ പരസ്യം ചെയ്തു. കുറ്റപത്രം മേൽവിലാസക്കാരനെ കണ്ടെത്താതെ മടങ്ങിയതിനെത്തുടർന്നാണ് നടപടി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അഴിമതിവിരുദ്ധ നിയമമനുസരിച്ചാണ് കുറ്റപത്രം.

മെയ് 11ന് തിരുവനന്തപുരത്തെ സൂരജിന്റെ വിലാസത്തിലാണ് കുറ്റപത്രം അയച്ചത്. എന്നാല്‍ മേൽവിലാസക്കാരനെ കണ്ടെത്തിയില്ല എന്ന കാരണം പറഞ്ഞു കുറ്റപത്രം മടങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അഴിമതിവിരുദ്ധ നിയമമനുസരിച്ച് നല്‍കിയ കുറ്റപത്രം സർക്കാർ പത്രത്തിൽ പരസ്യം ചെയ്യുകയായിരുന്നു. കുറ്റപത്രം ടിഒ സൂരജ് സ്വീകരിക്കാത്ത സാഹചര്യത്തില്‍ നടപടിക്രമം അനുസരിച്ച് മുന്നോട്ടുപോകാൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നിർദേശിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം പരസ്യം ചെയ്‌തത്.

ടിഒ സൂരജ് അധികസ്വത്തു സമ്പാദിച്ചു, കാറുകളും വീടുകളും സ്വന്തമാക്കി, സ്ഥലവും കെട്ടിടങ്ങളും വാങ്ങിയപ്പോൾ വില കുറച്ചു കാണിച്ചു തുടങ്ങിയവയാണ് കുറ്റപത്രത്തിലെ പ്രധാന ഉള്ളടക്കം. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച കുറ്റപത്രത്തിൽ ഇവ അക്കമിട്ട് വിശദീകരിച്ചിട്ടുണ്ട്. പരസ്യം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം മറുപടി നൽകണം. സൂരജിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ ഉണ്ടാവുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.

പരസ്യം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം മറുപടി നൽകണം. കുറ്റപത്രവും വിശദാംശങ്ങളും പിആർഡി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ടി.ഒ. സൂരജ് അധികസ്വത്തു സമ്പാദിച്ചു, കാറുകളും വീടുകളും സ്വന്തമാക്കി, സ്ഥലവും കെട്ടിടങ്ങളും വാങ്ങിയപ്പോൾ വില കുറച്ചു കാണിച്ചു തുടങ്ങിയവയാണ് കുറ്റപത്രത്തിലെ പ്രധാന ഉള്ളടക്കം. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച കുറ്റപത്രത്തിൽ ഇവ അക്കമിട്ട് വിശദീകരിച്ചിട്ടുണ്ട്. അഴിമതി വിരുദ്ധ നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് കുറ്റപത്രം നൽകിയിട്ടുള്ളത്. സൂരജിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ ഉണ്ടാവുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.