ടിപ്പര്‍ ലോറിയിടിച്ച് മൂന്നര വയസുകാരി മരിച്ചു

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (11:30 IST)
ടിപ്പര്‍ ലോറിയിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. കൊല്ലം കരുനാഗപ്പള്ളിയില്‍ ആണ് സംഭവം. ശാസ്താംകോട്ട സ്വദേശി അസ്മയാണ് മരിച്ചത്.
 
ശാസ്താംകോട്ട സ്വദേശി സലാഹുദ്ദീന്റെയും സോഫിയുടെയും മകളാണ് അസ്‌മ. ശാസ്താംകോട്ട പള്ളിശ്ശേരിക്ക് സമീപമാണ് അപകടമുണ്ടായത്.